കടലുണ്ടി: ഇടച്ചിറമണ്ണൂർ കൃഷ്ണ എ.യു. പി.സ്കൂളിന് സമീപം റിട്ട. എസ്.സി. ഡെവലപ്പ്മെന്റ് ഓഫിസർ ഓണത്തറ ജയരാജൻ (71) നിര്യാതനായി. പരേതരായ ശങ്കരന്റെയും മാളുക്കുട്ടിയുടെയും മകനാണ്. ഓണത്തറ തറവാട്ടു കമ്മിറ്റിയുടെ സ്ഥാപക ട്രഷററും സി.പി.എം കൃഷ്ണ സ്കൂൾ ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ചന്ദ്രമതി (റിട്ട. അധ്യാപിക എ.എം.എൽ.പി സ്കൂൾ, കടലുണ്ടി). മക്കൾ: അരുൺ (മർച്ചന്റ് നേവി), ജിതിൻ(മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്, പരപ്പനങ്ങാടി). മരുമക്കൾ: ശില്പ, ശ്രുതി. സഹോദരങ്ങൾ: വിലാസിനി (റിട്ട. അധ്യാപിക), വാസന്തി (രാമനാട്ടുകര). സഞ്ചയനം ബുധനാഴ്ച.