എളേറ്റിൽ: ചളിക്കോട് മഊനത്തുൽ ഹുദാ മദ്റസ കമ്മിറ്റി അംഗവും ഖത്തർ ഗവൺമെന്റ് പൊലീസ് വകുപ്പിൽ ദീർഘകാലം ജീവനക്കാരനുമായിരുന്ന ചളിക്കോട് കണ്ണേറക്കണ്ടി സി.പി. അബ്ദുൽഖാദർ ഹാജി (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജയ്സൽ (ഗ്രാന്റ് ഫുഡ് നെരോത്ത്, സെക്രട്ടറി, മഊനത്തുൽഹുദാ മദ്റസ ചളിക്കോട്), കെ.കെ. മുസ്തഫ, (വൈ.പ്രസിഡന്റ്, യൂത്ത് ലീഗ് ചളിക്കോട്), ജസ്ല, ജസീല.മരുമക്കൾ: ജാഫർ കൂടത്തായ്, ഹാരിസ് പുല്ലാളൂർ, ബരീറ വടക്കെ നെരോത്ത്, ഫാസില കളരാന്തിരി. സഹോദരങ്ങൾ: കുഞ്ഞാമു (പുതുപ്പാടി), മുഹമ്മദ് നെരോത്ത്, കാസിം കാന്തപുരം, സുബൈദ വാടിക്കൽ, പരേതയായ ജമീല.