മേഴത്തൂർ: ആയുർവേദ ചികിത്സ വിദഗ്ധനും റിട്ട. പാലക്കാട് ഡി.എം.ഒയുമായ അഷ്ടവൈദ്യൻ വൈദ്യമഠം ഋഷികുമാരൻ നമ്പൂതിരി (78) നിര്യാതനായി. ദീർഘകാലം കോഴിക്കോട് കടലുണ്ടി, മണ്ണൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: തൃശൂർ തലോർ എളങ്ങല്ലൂർ മന ശ്രീദേവി അന്തർജനം. മക്കൾ: സ്മിത, പ്രിയ, നിശ. മരുമക്കൾ: വിനോദ് (ഒഴുകിൽ മന), മനോജ് (പാടിവട്ടം മന), സതീശൻ (കാർത്തികേടം മന). സഹോദരങ്ങൾ: അവണാവ് മന ശ്രീദേവി അന്തർജനം, പരേതരായ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി, വൈദ്യമഠം ബ്രഹ്മദത്തൻ നമ്പൂതിരി.