നന്തിബസാർ: വിമംഗലം ടോൾ ബൂത്തിനടുത്ത മുതിരക്കുനി അബ്ദുല്ലയുടെ മകൻ പനയുള്ളകണ്ടി മീത്തൽ മൻസൂർ (49) ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ നിര്യാതനായി. ഒന്നര മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. മാതാവ്: നബീസ. ഭാര്യ: ഫരീദ. മക്കൾ: മുഫീദ, മാജിദ, നിഹാദ്. മരുമകൻ: തയ്യിൽ അജ്മൽ. സഹോദരങ്ങൾ: സാജിദ് (ഖത്തർ), സലാം (ദുബൈ). മയ്യിത്ത് ശനിയാഴ്ച രാവിലെ നാട്ടിൽ കൊണ്ടുവന്ന് രാവിലെ 8.30ന് നന്തി മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.