എകരൂൽ: വള്ളിയോത്ത് കാരക്കണ്ടി അബ്ദുൽ സലീം (50) ദുബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ മമ്മു. മാതാവ്: ആസ്യ.
ഭാര്യ: സാജിദ (പാലങ്ങാട്). മക്കൾ: സാലിമ നസ്റിൻ, തസ് ലീമ, മുഹമ്മദ് സിനാൻ (വിദ്യാർഥി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പൂനൂർ). മരുമക്കൾ: ഫൈജാസ് (വാടിക്കൽ), റംഷാദ് തിരുവള്ളൂർ (ദുബൈ). സഹോദരങ്ങൾ: കോയ കാരക്കണ്ടി, അബ്ദുൽ ഗഫൂർ മുസ്ലിയാർ (ശാന്തിനഗർ ജുമാമസ്ജിദ്), പാത്തുമ്മ (കുണ്ടായി). മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.