കോട്ടൂർ: തിരുവോട് പാറക്കാമ്പത്ത് പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞായി. മക്കൾ: മമ്മു, അമ്മത്, അബ്ദുല്ല കുട്ടി (മുൻ കോട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം), ഹമീദ്, ഇസ്മായിൽ, ആയിഷകുട്ടി, റുഖിയകുട്ടി. മരുമക്കൾ: മായൻകുട്ടി (നടുവണ്ണൂർ), പരേതനായ ഇബ്രാഹിം (നരയംകുളം), മറിയം, പാത്തുമ്മ, ബീപാത്തു, ആയിഷ, ആരിഫ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാലോളി ജുമാമസ്ജിദിൽ.