കുറ്റ്യാടി: വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ നരിക്കൂട്ടുംചാൽ താനിക്കുളങ്ങര വീട്ടിൽ വലിയ കളരിപ്പൊയിൽ ടി.വി. ശ്രീധരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: കെ. രാധ (റിട്ട.ഹെഡ്മിസ്ട്രസ് കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ). മകൻ: ആനന്ദ കൃഷ്ണൻ (ബിസിനസ്). മരുമകൾ: സിജിന (വടകര). സഹോദരങ്ങൾ: പത്മാവതി അമ്മ, സരോജിനി അമ്മ, പ്രഭാകരൻ നമ്പ്യാർ, പരേതരായ ലക്ഷ്മി അമ്മ, സാവിത്രി അമ്മ.