പുതുപ്പാടി: കുപ്പായക്കോട് അമ്പാട്ട് ജോസഫ് ടി.എ (കുഞ്ഞുമോൻ-57) നിര്യാതനായി. ഭാര്യ: ഗ്രേസി ജോസഫ് (മുൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെംബർ). മക്കൾ: നിതിൻ ജോസഫ്, നിഖിൽ പോൾ ജോസഫ്. മരുമക്കൾ: ഷൈനി, ആനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മണൽവയൽ സെന്റ് മേരീസ് മലങ്കര കാത്തോലിക് ചർച്ച് സെമിത്തേരിയിൽ.