നാദാപുരം: ഷാർജയിലെ വ്യാപാര പ്രമുഖനും കെ.എം.സി.സി നേതാവുമായ തൂണേരി കണ്ണങ്കയ്യിലെ കെ.ടി.കെ മൂസ (57) നിര്യാതനായി. വ്യാഴാഴ്ച രാവിലെ ഷാർജയിലെ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഏറെക്കാലം ഷാർജ കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡന്റായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പുളിയാവ് മലബാർ കോളജ് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: സറീന ആയഞ്ചേരി. മക്കൾ: അഫ്നാൻ, ഫർസീന, (ഇരുവരും ഷാർജ), അദ്നാൻ (വിദ്യാർഥി എൻ.എ.എം കോളജ് കല്ലിക്കണ്ടി).