താമരശ്ശേരി: ഫാ. ജോണ്‍ പ്രകാശ് പുന്നക്കുന്നേല്‍ (94) നിര്യാതനായി. മൃതദേഹം അന്തിമോപചാരങ്ങള്‍ക്കായി വ്യാഴാഴ്ച വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് ആറുമുതല്‍ കൂടരഞ്ഞിയിലുള്ള ടോമി പുന്നക്കുന്നേലിന്റെ ഭവനത്തിലും പൊതുദര്‍ശനത്തിനു വെക്കും. സംസ്കാരകര്‍മങ്ങള്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.15ന് ഭവനത്തില്നിന്നാരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയലിന്റെ കാര്‍മികത്വത്തില്‍ നടത്തും. പുന്നക്കുന്നേല്‍ ജോണ്‍-ഏലിയാമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമത്തെ മകനായി പാലാ രൂപതയിലെ വലവൂരാണ് ജനനം. സഹോദരങ്ങള്‍ മൂന്നുപേരും വൈദികരായി. പരേതനായ മാത്യുവാണ് മൂത്ത സഹോദരന്. ജോൺ ഡോണ്‍ ബോസ്കോ സഭയുടെ കൊല്‍ക്കത്ത പ്രൊവിന്‍സിലും ഷില്ലോങ്ങിലും വളരെ വര്‍ഷങ്ങള്‍ സേവനംചെയ്തു. കാനഡ, അമേരിക്കയിലെ ന്യൂയോർക് അതിരൂപതയിലും പിന്നീട് ബ്രിഡ്ജ് പോര്‍ട്ട് രൂപതയിലും വിവിധ ഇടവകകളില്‍ പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിച്ചു.