നാദാപുരം: പുറമേരിയിലെ ശ്രീരാമകൃഷ്ണ വിവേകാനന്ദ സേവാസംഘം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ചിറക്കരക്കണ്ടിയിൽ സി.എച്ച്. നാരായണൻ അടിയോടി (89) നിര്യാതനായി. പരേതരായ ചിറക്കരക്കണ്ടി റാമർ കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനാണ്. കീഴൂർ കൈപ്രത്ത് തറവാട്ടിലെ നിലവിലെ കാരണവരാണ്. പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂൾ മുൻ പി.ടി.എ പ്രസിഡന്റായിരുന്നു. ഭാര്യ: മാലതി അമ്മ. മക്കൾ: ശ്രീലത, സുരേന്ദ്രൻ നമ്പ്യാർ (സുരേന്ദ്ര ഹോമിയോ ഫാർമസി). മരുമക്കൾ: ബാബു നാരായണൻ (റിട്ട. റെയിൽവേ), ഉഷ (പ്രൊവിഡൻസ് സ്കൂൾ, പുറമേരി). സഹോദരങ്ങൾ: ഭാസ്കരൻ അടിയോടി, വിമല, പരേതരായ കുഞ്ഞികൃഷ്ണൻ അടിയോടി, ലക്ഷ്മി അമ്മ, ജാനകി അമ്മ, മീനാക്ഷി അമ്മ.