കൊടുവള്ളി: വാരിക്കുഴിത്താഴം, പുൽപ്പറമ്പിൽ പി. കൃഷ്ണൻകുട്ടി മാസ്റ്റർ (82) നിര്യാതനായി. കൊടുവള്ളി ഗവ.എൽ.പി സ്കൂൾ മുൻ പ്രധാന അധ്യാപകനായിരുന്നു. പുത്തൂർ ഗവ.യു.പി സ്കൂൾ, ചമൽ ഗവ. എൽ.പി സ്കൂൾ, എന്നീ വിദ്യാലയങ്ങളിൽ ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ചിരുന്നു. ഗവൺമെന്റ് അധ്യാപകരുടെ സംഘടനയായിരുന്ന കെ.ജി.ടി. യുവിന്റെ ജില്ല പ്രസിഡൻറായി പ്രവർത്തിച്ചിരുന്നു. കൊടുവള്ളി വാരിക്കുഴിത്താഴം ശ്രീ കണ്ണിക്കകരുമകൻ ക്ഷേത്രം സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: സുമതി അമ്മ. മക്കൾ: സുധീഷ് കുമാർ (ജൂനിയർ സൂപ്രണ്ട് മിൽമ), സുസ്മിത (ജൂനിയർ സൂപ്രണ്ട് പഞ്ചായത്ത് വകുപ്പ്). സഹോദരങ്ങൾ: പരേതരായ പി. രാഘവൻ നായർ, രാവുണ്ണി നായർ, മാധവൻ നായർ, മീനാക്ഷി അമ്മ, ജാനു അമ്മ, ദാക്ഷായണി ടീച്ചർ. സഞ്ചയനം വ്യാഴാഴ്ച.