കോഴിക്കോട്: പ്രമുഖ അഭിഭാഷകനും ഗവ. മുൻ പ്ലീഡറുമായ അഡ്വ. തോമസ് മണിയങ്ങാടൻ (86) കോഴിക്കോട് താഴെ സിവിൽ സ്റ്റേഷനടുത്ത വസതിയിൽ നിര്യാതനായി. ഭാര്യ: പുല്ലൂരാംപാറ ചേന്ദംകുളം കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ബാബു തോമസ് (ഐ.ടി ഹെഡ്, ഫെഡറൽ ബാങ്ക് ഹെഡ് ഓഫിസ്, ആലുവ), അഡ്വ. സാബു തോമസ് (എ.ജി.എം ലോ, കാത്തലിക് സിറിയൻ ബാങ്ക്, തൃശൂർ). മരുമക്കൾ: ലിറ്റി ബാബു (പെരുമ്പാവൂർ പനായിൽ കുടുംബാംഗം), വിധു സാബു (തേഞ്ഞിപ്പലം തണ്ണിപ്പാറ കുടുംബാംഗം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കോഴിക്കോട് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ഈരൂട് കുടുംബ കല്ലറയിൽ.