തലക്കുളത്തൂർ: അന്നശ്ശേരി മുറ്റോളി മുകുന്ദൻ മാസ്റ്റർ (86 -റിട്ട.വിജയലക്ഷ്മി യു.പി സ്കൂൾ പ്രധാന അധ്യാപകൻ) നിര്യാതനായി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് തലക്കുളത്തൂർ മണ്ഡലം പ്രസിഡന്റ്, കാരന്നൂർ സർവിസ് കോ- ഓപറേറ്റിവ് ബാങ്ക് വൈസ് പ്രസിഡന്റ്, അധ്യാപക സംഘടന (കെ.എ.പി.ടി.എ) ശാഖ പ്രസിഡന്റ്, എസ്.എൻ.ഡി.പി തലക്കുളത്തൂർ ശാഖ പ്രസിഡന്റ്, ശ്രീ മനത്താനത്ത് ക്ഷേത്രം ട്രസ്റ്റി മെംബർ, ദീർഘകാലം സെക്രട്ടറി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് മെംബർ എന്നീ നിലയിൽ പ്രവർത്തിച്ചു. അന്നശ്ശേരി അംഗൻവാടിക്ക് ഭൂമി സൗജന്യമായി നൽകി. ഭാര്യ: രാധ ചെമ്മലപ്പുറത്ത്. മക്കൾ: ബാബുരാജ്(ശ്രീലക്ഷ്മി ജ്വല്ലേഴ്സ്, ആശ്രയ കിഡ്നി പേഷ്യന്റ്സ് അസോ. സ്റ്റേറ്റ് പ്രസിഡന്റ്),സുഗത ലക്ഷ്മി, സുരേഷ് ബാബു, ജ്യോതി രാജ് (പാപൻസ് കഫെ, എസ്.എൻ കോളജ്). മരുമക്കൾ: സുഷ ബാബുരാജ്, സുരേഷ് ബാബു (വിന്റെജ് ഹൈറ്റ്സ്, ഒറ്റപ്പാലം). സഹോദരങ്ങൾ: പരേതരായ മേജർ ഗോവിന്ദൻ, വള്ളിൽ ശ്രീമതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10:30ന് വീട്ടുവളപ്പിൽ.