കോഴിക്കോട്: മലപ്പുറം മങ്കട ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപിക പി.കെ.സി. തമ്പുരാട്ടി (പി.കെ. ചെറമ്പാട്ടി തമ്പുരാട്ടി - 87) ഗോവിന്ദപുരത്തെ ‘ചിന്മയം’ വസതിയിൽ നിര്യാതയായി. ഭർത്താവ്: മങ്കട കോവിലകത്തെ പരേതനായ എം.സി. കൃഷ്ണവർമ രാജ (കുഞ്ഞനിയൻ രാജ). മക്കൾ: പി.കെ. ശശികുമാർ (റിട്ട. മലിനീകരണ നിയന്ത്രണ ബോർഡ്), ജ്യോതി പ്രദീപ്. മരുമക്കൾ: ചിത്ര ശശികുമാർ (അധ്യാപിക, ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ), ജി. പ്രദീപ് വർമ (കനറാ ബാങ്ക് റിട്ട. എ.ജി.എം.) പിതാവ്: പരേതനായ പാലങ്ങാട് നീലകണ്ഠൻ നമ്പൂതിരി. മാതാവ്: പരേതയായ കുട്ടിച്ചെറിഞ്ഞാട്ടി തമ്പുരാട്ടി.