കുന്ദമംഗലം: കാരന്തൂർ തിരുമംഗലത്ത് സുഭാഷ് കുമാർ (58) നിര്യാതനായി. വനം വകുപ്പ് കോഴിക്കോട് ജില്ല മുൻ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറായിരുന്നു. കേരള എൻ.ജി.ഒ അസോ. സംസ്ഥാന കൗൺസിൽ അംഗം, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ ജില്ല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, കെ.എസ്.എസ്.പി.എ കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ പി.എൻ. നാരായണൻ നായർ. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. ഭാര്യ: ശ്രീജ (പ്രധാനാധ്യാപിക, വേങ്ങേരി എ.യു.പി സ്കൂൾ). മക്കൾ: ശ്രുതി, ശ്രീഷ്മ. മരുമക്കൾ: അഖിൽ (എം.ഡി.ഐ.ടി ഉള്ള്യേരി), അക്ഷയ് (താലൂക്ക് ഓഫിസ്, കോഴിക്കോട്). സഹോദരങ്ങൾ: സുരേഷ് ബാബു, ജനാർദനൻ നായർ, ശ്രീജിത്ത്, സുഷമ, ശോഭ.