കോഴിക്കോട്: ഈസ്റ്റ്ഹിൽ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ച പയനിങ്ങൽ ഗംഗാധരൻ (88) ഈസ്റ്റ്ഹില്ലിലെ സ്വവസതിയായ ഗംഗയിൽ നിര്യാതനായി. ഭാര്യ: വൈശ്യംകണ്ടി സുശീല.
മക്കൾ: സുഷമ (ചെന്നൈ), സജിത് (എൽ.ഐ.സി ഓഫ് ഇന്ത്യ ഡിവിഷനൽ ഓഫിസ്, കോഴിക്കോട്), ശരത് (ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി, കോഴിക്കോട്).
മരുമക്കൾ: പരേതനായ ബേബി രമേഷ്, ഒ.കെ. പങ്കജ (പാസ്പോർട്ട് ഓഫിസ്, ബംഗളൂരു), പി. ഷർമിള (ലേബർ ഓഫിസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.