കോഴിക്കോട്: നെല്ലിക്കോട് തൊണ്ടയാട് ശ്രീരാഗം വീട്ടിൽ വി. ഗോപിനാഥൻ നായർ (84 -റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കോർപറേഷൻ ഈസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ മെംബർ, നെല്ലിക്കോട് യൂനിറ്റ് പ്രസിഡന്റ്, സി.പി.എം തൊണ്ടയാട് ബ്രാഞ്ച് കമ്മിറ്റി അംഗം, കർഷകസംഘം നെല്ലിക്കോട് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.പി. സൗദാമിനി (റിട്ട. കൺട്രോളർ, റേഷനിങ് സിവിൽ സൈപ്ലസ്). മക്കൾ: സന്ദീപ് (കെ.ജി.എസ് ഇവന്റ്സ്), അനുരൂപ് (യൂനിവേഴ്സൽ സോബോ ജനറൽ ഇൻഷൂറൻസ്). മരുമക്കൾ: എം.കെ. കവിത (പൂനൂർ), അനുശ്രീ പോത്തഞ്ചേരി താഴം. സഹോദരങ്ങൾ: വിജയലക്ഷ്മി, പരേതരായ സരോജിനി, വസുമതി, മുരളീധരൻ.