കോഴിക്കോട്: ഗവ. ലോ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. എം. രാമകൃഷ്ണൻ (84) ബാങ്ക് റോഡ് ശ്രീ ശിവപുരി കോമ്പൗണ്ടിന് സമീപം കണത്തേഴത്ത് വസതിയിൽ നിര്യാതനായി. എറണാകുളം ലോ കോളജ് ലെക്ചററായും തൃശൂർ ലോ കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിരുന്നു. ശ്രീ ശിവപുരി മഹാദേവ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ്, കോഴിക്കോട് മാനാഞ്ചിറ അയ്യപ്പൻവിളക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. കെ. രത്നം (റിട്ട. അസി. പ്രഫ. മെഡിക്കൽ കോളജ് -ഫാത്തിമ ഹോസ്പിറ്റൽ). മക്കൾ: ഡോ. ബിന്ദു (കാലിഫോർണിയ), രാമചന്ദ്രൻ സോഫ്റ്റ് വെയർ എൻജിനീയർ (ലണ്ടൻ). മരുമക്കൾ: സുധീർ (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ), മീനാക്ഷി (എൻജിനീയർ, യു.കെ). സഹോദരങ്ങൾ: പരേതയായ ഗീത, കൊച്ചമ്മിണി, വിജയൻ, അഡ്വ. മാധവൻകുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.