നാദാപുരം: കുറ്റിപ്രം പാറയിൽ അമ്പലത്തിന് സമീപത്തെ പുത്തൻപുരയിൽ പാർവതിയമ്മ (86) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: കുഞ്ഞിരാമൻ നായർ (റിട്ട. പ്രധാന അധ്യാപകൻ പെരുമുണ്ടച്ചേരി എൽ.പി.സ്കൂൾ ). മക്കൾ: വേണു, ഓമന, കമലാക്ഷി, ഇന്ദിര, പരേതയായ ശാന്ത. മരുമക്കൾ: രാജൻ, സൂര്യദാസ്, ഗീത പരവന്തല, പരേതരായ ഭാസ്കരൻ നമ്പ്യാർ, ശ്രീധരകുറുപ്പ്.