കൊടുവള്ളി: പരേതനായ എൻ.പി. അബൂബക്കർ ഹാജിയുടെ ഭാര്യ വേട്ടെരുതൊടികയിൽ ഫാത്തിമ (86) നിര്യാതയായി. കാലുമ്പാറക്കൽ കുടുംബാംഗമാണ്. മക്കൾ: എൻ.പി. അബ്ദുൽ റസാഖ് (ബിസിനസ്), വി.ടി. അബ്ദുൽ അസീസ് (ഇലക്ട്രീഷ്യൻ), വി.ടി. ഫൈസൽ (ഖത്തർ), അൻവർ സാദത്ത്, മറിയംബീവി, സഫിയ, സുനീറ. മരുമക്കൾ: അബൂബക്കർ മാസ്റ്റർ ഓമശ്ശേരി, ഖാസിം പടനിലം, ഉസ്മാൻ പള്ളിപ്പൊയിൽ, സുബൈദ കറുത്തേടത്ത്, സുമയ്യ വേങ്ങേരി, സജ്ന ചേന്ദമംഗല്ലൂർ, ശൈലി അപ്പക്കാട്ടിൽ.