കുറ്റ്യാടി: കായക്കൊടി നിടുമണ്ണൂർ പള്ളിയറ ഇ. പ്രദീപൻ (46) നിര്യാതനായി. സി.പി.എം പള്ള്യാറ നോർത്ത് ബ്രാഞ്ച് സെക്രട്ടറി, നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കായക്കൊടി വെസ്റ്റ് മേഖല ട്രഷറർ, പ്രണവം കലാസാംസ്കാരിക വേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: അനിത. മക്കൾ: അഭിനവ് (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി), സായൂജ് (പ്ലസ് വൺ വിദ്യാർഥി). മാതാവ്: മാതു. സഹോദരങ്ങൾ: ബാലൻ, കണാരൻ, രാജൻ, ചന്ദ്രൻ, കുഞ്ഞിരാമൻ, സത്യൻ, അശോകൻ, സജീവൻ, മോളി (കൈവേലി), പ്രദീഷ് (സൗദി).