മാങ്കാവ്: കാളൂർറോഡ് തട്ടാങ്കണ്ടി ക്ഷേത്രത്തിന് സമീപം അടിച്ചിക്കാട്ട് പറമ്പിൽ മന്ദമ്പാട്ട് ചട്ടിപ്പുരയിൽ തങ്കം (88) നിര്യാതയായി. ഭർത്താവ്: പരേതനായ കത്ത്യാംവീട്ടിൽ മാധവൻ. മക്കൾ: ആനന്ദ്ബാബു (ചെത്ത്തൊഴിലാളി യൂനിയൻ കോഴിക്കോട് താലൂക്ക് വൈസ് പ്രസിഡന്റ്, സി.പി.എം പറയഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം), സന്തോഷ്ബാബു (35ാംവാർഡ് കോൺഗ്രസ് പ്രസിഡന്റ്), മഹിത, സജിത. മരുമക്കൾ: കല്ലുംപുറത്ത് സംഗീത, കല്ലുവെച്ചപുരയിൽ ഹീര, മേയന രവീന്ദ്രനാഥ്, തൂവ്വശ്ശേരി സത്യൻ. സഹോദരങ്ങൾ: വിലാസിനി, പരേതരായ ചന്ദ്രൻ, ദേവി, രാജലക്ഷ്മി, രത്നവല്ലി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.