തലക്കുളത്തൂർ: പുറക്കാട്ടിരി പരേതനായ കമ്മിളി മമ്മു ഹാജിയുടെ മകൻ സംഗീതിൽ എം. ഇസ്മായിൽ (81) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറും പുറക്കാട്ടിരി കെ.എൻ.എം ശാഖ പ്രസിഡന്റും ആയിരുന്നു. പുറക്കാട്ടിരി സലഫി മസ്ജിദ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാതാവ്: കമ്മിളി മറിയക്കുട്ടി. ഭാര്യ: പി.കെ. ജമീല. മക്കൾ: മുഹമ്മദ് റിഷാൽ (അഡ്വ. കോഴിക്കോട്), റെമിൽ (കുവൈത്തിൽ എൻജിനീയർ). മരുമക്കൾ: ഫാത്തിമ ഹന്ന ഹഗർ (പ്രിൻസിപ്പൽ സി.എം.എം.എച്ച്.എസ്.എസ് തലക്കുളത്തൂർ), കെ. നജ്ല (കുവൈത്തിൽ എൻജിനീയർ). സഹോദരങ്ങൾ: പരേതനായ അബുക്കോയ (റിട്ട. റവന്യൂ വകുപ്പ്), കുഞ്ഞിമായിൻ (റിട്ട. അധ്യാപകൻ യു.പി.എസ് തിരുവങ്ങൂർ), എം. ആയിശുബി (ഈസ്റ്റ് ഹിൽ).