തൊണ്ടയാട്: കുടിൽതോട് സ്റ്റാര്‍കെയര്‍ ആശുപത്രിക്ക് പിന്‍വശം കിഴക്കേ ചാക്കാട്ട് ചിരട്ടയില്‍ സി.ജെ. സെബാസ്റ്റ്യന്‍ (70) നിര്യാതനായി. കോംട്രസ്റ്റ് മുന്‍ ജീവനക്കാരനായിരുന്നു. അശോകപുരം ഇന്‍ഫാന്റ് ജീസസ് ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ: റോസ്ലി. മക്കള്‍: നീനു (ആസ്ട്രേലിയ), നീമ (അധ്യാപിക, വടക്കഞ്ചേരി), നീധി (ഐ.ടി പ്രഫഷനല്‍). മരുമക്കള്‍: ബിനോജ്, ആന്റണി, ക്രിസ്റ്റി. സംസ്കാരം 14ന് രാവിലെ ഒമ്പതിന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.