മേപ്പയ്യൂർ: ഫാർമസിസ്റ്റ് ജനകീയമുക്ക് കരുവാംകണ്ടികുനി കേളപ്പൻ (65) നിര്യാതനായി. സി.പി.ഐ (എം.എൽ) മുൻ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി, പേരാമ്പ്ര ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗീത. പിതാവ്: പരേതനായ അച്യുതൻ. മാതാവ്: പെണ്ണൂട്ടി. മക്കൾ: യാങ്സി (ജെ.പി.എച്ച്. എൻ, കുടുംബാരോഗ്യ കേന്ദ്രം നൊച്ചാട്), കെ.ജി. ആൻറീസ് (ദുബൈ). മരുമക്കൾ: അനീഷ് (അധ്യാപകൻ, ജി.എച്ച്.എസ്, നെടുവ, പരപ്പനങ്ങാടി), സായന്ത (മടപ്പള്ളി). സഹോദരൻ: കെ.കെ. നാരായണൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ).