നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിനു സമീപം പിള്ളാടി വീട്ടിൽ ജയപ്രകാശൻ (റിട്ട. സബ് ഇൻസ്പെക്ടർ, കേരള പൊലീസ്, സ്പെഷൽ ബ്രാഞ്ച് വയനാട്-64) അന്തരിച്ചു. പിള്ളാടി വീട്ടിൽ പരേതനായ കണാരുവിന്റെയും മാണിക്യത്തിന്റെയും മകനാണ്. ഭാര്യ: സിന്ധു (ഫാർമസിസ്റ്റ് ഗവ. ഹോമിയോ ഹോസ്പിറ്റൽ പരപ്പൻപൊയിൽ) മക്കൾ: ആദിത്യൻ (എൻജിനീയർ ബാംഗ്ലൂർ), നിളപ്രകാശ് (ബി.എച്ച്.എം.എസ് വിദ്യാർഥി). സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട. കേരള പൊലീസ്), ചന്ദ്രൻ (റിട്ട. കേരള പൊലീസ്), ശ്രീമതി (നന്മണ്ട), സൗമിനി (മൊകേരി), ശിവദാസൻ (റിട്ട. അധ്യാപകൻ എ.യു.പി സ്കൂൾ ചിറമംഗലം), ഷാജി (പ്രധാനാധ്യാപകൻ ജ്ഞാനപ്രദായനി എ.എൽ.പി സ്കൂൾ നന്മണ്ട). സഞ്ചയനം തിങ്കളാഴ്ച.