കോഴിക്കോട്: ചേളന്നൂരിൽ താമസിക്കുന്ന പൊറ്റങ്ങാടി വിജയരാഘവൻ (റിട്ട. കെ.എസ്.ആർ.ടി.സി - 77) നിര്യാതനായി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയും അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദ്ദനം ഏറ്റുവാങ്ങുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. കവിയും നാടക രചയിതാവുമായിരുന്നു. മാതാപിതാക്കൾ: പരേതരായ പൊറ്റങ്ങാടി പെരച്ചൻ, കണ്ണംവെള്ളി ജാനകി. ഭാര്യ: പുഷ്പവല്ലി (റിട്ട. അധ്യാപിക). മക്കൾ: അമൃത, അനശ്വര, അരുൺ. മരുമക്കൾ: തട്ടാറക്കൽ പ്രവീൺ, പറക്കുളം ഗിരീഷ്, മൂട്ടോളിക്കണ്ടി ധന്യ. സഹോദരങ്ങൾ: പരേതരായ രാധ, പ്രഭാകരൻ.