വടകര: മുസ്ലിംലീഗ് നേതാവും മുട്ടുങ്ങൽ മീത്തലങ്ങാടി ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡന്റും മുട്ടുങ്ങൽ പുതിയ മാളിയേക്കൽ മസ്ജിദ് പ്രസിഡന്റുമായ മീത്തലെ ചാലിൽ എം.സി. മായിൻഹാജി (76) നിര്യാതനായി. മുട്ടുങ്ങൽ ജുമുഅത്ത് പള്ളി സെക്രട്ടറി, രിയാസത്തുസ്സിബിയാൻ മദ്റസ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ അമരക്കാരനായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: അബ്ദുസ്സലാം (ബഹ്റൈൻ), പരേതയായ നബീസ. മരുമക്കൾ: റുബീന, പരേതനായ കുഞ്ഞമ്മദ്. സഹോദരി: പരേതയായ സൈനബ.