മാവൂർ: ഗ്രാമപഞ്ചായത്ത് അംഗം മാവൂർ പാറമ്മൽ മഠത്തിലാം തൊടി എം.പി. അബ്ദുൽ കരീം (64) നിര്യാതനായി. 13-ാം വാർഡിൽനിന്ന് മുസ്ലിംലീഗ് സ്ഥാനാർഥിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗ് പഞ്ചായത്ത് മുൻ സെക്രട്ടറിയാണ്. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റും മാവൂർ വലിയ ജുമുഅത്ത് പള്ളി ഭാരവാഹിയും മാവൂർ ക്രസന്റ് പബ്ലിക് സ്കൂൾ ഭാരവാഹിയുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നിദ തസ്ലിം, ഹിദ തൻസീറ, ഫിദ ഫാത്തിമ, അമീന ഹുദ, ആയിഷ നിദ. മരുമക്കൾ: അമീർ എടവണ്ണപ്പാറ, നിസാർ കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ, അബ്ദുല്ലത്തീഫ്, നഫീസ, ആസ്യ.