കൊടുവള്ളി: റിട്ട. സഹകരണ വകുപ്പ് അഡീഷനൽ രജിസ്ട്രാർ കൊടുവള്ളി കുന്നുമ്മൽ അഡ്വ.കെ. ഹംസ ഹാജി (87) നിര്യാതനായി. മുൻ സഹകരണമന്ത്രി എം.വി. രാഘവന്റെ അഡീഷനൽ പേഴ്സനൽ സെക്രട്ടറി, കോഴിക്കോട് മൊത്ത വ്യാപാര സഹകരണ സംഘം സെക്രട്ടറി, കൊടുവള്ളി മുസ്ലിം യതീംഖാന പ്രസിഡന്റ്, വൈസ് പ്രസിഡൻറ്, കൊടുവള്ളി സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂനിയൻ പ്രസിഡന്റ്, കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജസ് കമ്മിറ്റി ജില്ല പ്രസിഡന്റ്, ഐ.എൻ.എൽ മുൻ ജില്ല പ്രസിസന്റ്, സംസ്ഥാന പ്രവർത്തക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കൾ: റഫീഖ്, മൈമൂന, മുസ്തഫ, അഡ്വ. സാദിഖ്, താഹിറ, ജസീറ. മരുമക്കൾ: റഹീം മൂക്കംമാക്കിയിൽ, അബ്ദുൽ അഷ്റഫ് താമരശ്ശേരി, നാസർ പൊയിൽക്കാവ്, ബരീറ, ഷറീന, ഷഹന. സഹോദരങ്ങൾ: പരേതരായ അഹമ്മദ് ഹാജി മുക്കം, കുഞ്ഞിപോക്കർ കൊടുവള്ളി.