നാദാപുരം: കിഴക്കെ മഠത്തിൽ കുഞ്ഞബ്ദുല്ല (73) നിര്യാതനായി. നാദാപുരം ടി.ഐ.എം കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. നാദാപുരം വലിയ ജുമ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, നാദാപുരം മദ്റസത്തുൽ മുനവ്വറിയ പ്രസിഡന്റ്, നാദാപുരം യത്തീംഖാന കമ്മിറ്റി അംഗം, പുത്തൻപള്ളി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാദാപുരം നോർത്ത് എൽ.പി. സ്കൂൾ മാനേജറായിരുന്നു. ഭാര്യ: ബിയ്യാത്തു. മക്കൾ: മമ്മൂട്ടി (സ്പോട്സ് കഫ്റ്റീരിയ ദുബൈ), റിയാസ് (ദുബൈ), നസീമ, നസീറ, ആയിഷ, സാറ. മരുമക്കൾ: കമരിയ (മണിയങ്കോത്ത്), നാസർ പോളേന്റവിട (ദുബൈ), മനാഫ് വണ്ണത്തംകണ്ടി (കടമേരി), പാലോളതിൽ അസ്ഹർ (നാദാപുരം), ഇസ്മായിൽ രണ്ട്കുനി (മുടവന്തേരി). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ജുമഅത്ത് പളളി ഖബറിസ്ഥാനിൽ.