കരുവശ്ശേരി: ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കളരിയിൽ രാധാകൃഷ്ണൻ (74) നിര്യാതനായി. കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലറും ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്, മാളിക്കടവ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്, വേങ്ങേരി അർബൻ കോ-ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ എന്നീ പദവികൾ വഹിച്ചിരുന്നു. ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ് ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കളരിയിൽ നാരായണൻ നായർ. മാതാവ്: പരേതനായ ദേവകിയമ്മ. ഭാര്യ: സുഭാഷിണി. മക്കൾ: രാജീവ് (റിട്ട. ഇന്ത്യൻ നേവി), രാജേഷ് (കേരള പൊലീസ്), രാഹുൽ (ഖാദി ബോർഡ്). മരുമക്കൾ: രമ്യ രാജീവ്, അഞ്ജുഷ രാജേഷ്, രേഷ്മ രാഹുൽ. സഹോദരങ്ങൾ: പരേതനായ പത്മനാഭൻ, ശങ്കരൻ (വിശ്വനാഥൻ), ചന്ദ്രൻ, പ്രകാശൻ, ബേബി, ഗീത, ലത.