തിരുവള്ളൂര്‍: കണ്ണമ്പത്ത്കര മൊയ്തു (85) നിര്യാതനായി. നടുക്കണ്ടി സൂപ്പിയുടെ മകനാണ്. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പഴയകാല സജീവപ്രവര്‍ത്തകനാണ്. കണ്ണമ്പത്ത്കര ജുമാമസ്ജിദില്‍ അമ്പത് വര്‍ഷത്തോളമായി മുഅദ്ദിനായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. ഭാര്യ: തിരുവള്ളൂര്‍ കുന്നോത്തറമ്മല് മറിയം. മക്കള്‍: അമ്മദ്, മുനീര്‍ മുസ്ലിയാര് (കുവൈത്ത്), പരേതയായ സഫിയ, ജമീല പേരാമ്പ്ര. മരുമക്കള്‍: കുഞ്ഞബ്ദുല്ല ചെറുവണ്ണൂര്‍, മൂസ പേരാമ്പ്ര, നസീമ തോടന്നൂര്‍.