കൊടുവള്ളി: നടമ്മൽപൊയിൽ ഉരാളുകണ്ടി യു.കെ. അബ്ദുൽ മജീദ് മുസ്ലിയാരുടെ (ബദവി മഖം) മകൻ ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി (37) നിര്യാതനായി. യു.എ.ഇ ഔഖാഫിന് കീഴിൽ ഉമ്മുൽ ഖുവൈനിൽ ഇമാമായി സേവനം ചെയ്തുവരുകയായിരുന്നു. ബുസ്താനാബാദ് മുജമ്മഅ് ഇമാം ശാഫി കോളജ് മുദരിസായിരുന്നു. മാതാവ്: ഹഫ്സ. ഭാര്യ: തിരുവമ്പാടി സൈതലവി മുസ്ലിയാരുടെ മകൾ മുഹ്സിന. മക്കൾ: ആഇശ സന, ഹബീബുറഹ്മാൻ.
സഹോദരങ്ങൾ: ശംസുദ്ദീൻ സഖാഫി (മുദരിസ്, കോടഞ്ചേരി), സൈനുദ്ദീൻ അഹ്സനി മുദരിസ്, ബുസ്താനാബാദ്), സുഫിയാൻ സഖാഫി, ബിശ്ർ അലി മുസ്ലിയാർ, ഫദ്ലുറഹ്മാൻ സഖാഫി (മുദരിസ് വടക്കെ നെരോത്ത്), മുഹമ്മദ് ഖൈസ് മുസ്ലിയാർ, ആമിന, ഫാത്വിമ സുഹ്റ, റൈഹാന, സാറ ബീവി, സീനത്ത്. മയ്യിത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് നടമ്മൽ പൊയിൽ ഹസനി ജുമാമസ്ജിദിലും 8.30ന് അമ്പലക്കണ്ടി പുതിയോത് ജുമാമസ്ജിദിലും നടക്കും.