കാപ്പാട്: ഷാർജ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറിയും ജീവകാരുണ്യപ്രവർത്തകനും കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ മുൻ ഓഫിസ് ജീവനക്കാരനുമായ തിരുവങ്ങൂർ പോയിലിൽ സുബൈർ (61) നിര്യാതനായി. തിങ്കളാഴ്ച പുലർച്ചെ ഷാർജയിലേക്കു പോകാനിരിക്കെ നെഞ്ചുവേദനയെ തുടർന്നാണ് അന്ത്യം. പിതാവ്: പരേതനായ തൈവളപ്പിൽ മുഹമ്മദ്. മാതാവ്: പുറക്കാട് കൊപ്പരക്കണ്ടം മുല്ല വിരുത്തി ഹൗസിലെ പരേതയായ ഖദീജ കുട്ടി. ഭാര്യ: ജസീറ നെടൂളി. മക്കൾ: മുഹമ്മദ് ഷിബിലി, ഷാമിൽ അബ്ദുല്ല, മുഹമ്മദ് ഷദാൻ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ നാസർ കുറുവങ്ങാട്, അബൂബക്കർ, സഫിയ, സീനത്ത് പുറക്കാട്.