തിരുവമ്പാടി: മുത്തപ്പൻപുഴയിലെ ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടത്താനത്ത് ജോസഫിന്റെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി. കട്ടക്കയത്ത് കുടുംബാംഗമാണ്. മക്കൾ: ബെന്നി (ബത്തേരി), തങ്കച്ചൻ (വാട്ടർ അതോറിറ്റി), സാബു (മാനന്തവാടി), ബാബു (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി), ബീന (അധ്യാപിക, സെന്റ് ജോർജ് ടി.ടി.ഐ പുൽപള്ളി), ലൂയീസ്, ലിസി (ആസ്ട്രേലിയ). മരുമക്കൾ: ചിന്നമ്മ ബത്തേരി, എവജീൻ വെള്ളൻമാക്കൽ, ലിസി നെല്ലിക്കയത്ത്, അനു പുത്തൻപുരയിൽ, പരേതനായ സിബി പ്ലാമൂട്ടിൽ (കണ്ണൂർ), ജിനോ (ആസ്ട്രേലിയ).