നാദാപുരം: കടവത്തൂരിലെ പൗരമുഖ്യനും സാമൂഹിക പ്രവർത്തകനുമായ വെളുത്ത പറമ്പത്ത് പയ്യട എടക്കാടൻ അബ്ദുല്ല ഹാജി (90) നിര്യാതനായി. ഏറെക്കാലം ബംഗളൂരുവിലും നാട്ടിലും വ്യാപാരിയായിരുന്നു. കടവത്തൂർ വലിയ ജുമുഅത്ത് പള്ളി, കുറുങ്ങാട് പള്ളി ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: കുണ്ടുങ്കര ചിറക്കരാരിൽ കുഞ്ഞയിശു.
മക്കൾ: ആമിന, ഹുസൈൻ, സുബൈദ, സൈനബ, മഹമൂദ്, റംല, സാജിദ, റഫീഖ്, ഷാഹിന, ഹാജറ. മരുമക്കൾ: ടി.പി. അബൂബക്കർ ഹാജി (പൊയിലൂർ), തസ്നീമ ഹുസൈൻ (കടവത്തൂർ), കൊയിലോത്ത് അബ്ദുല്ല, കണിയാന്റവിട അമ്മദ്,
ടി.കെ. ഹമീദ് (മൂവരും പാറക്കടവ്), മുഹമ്മദ് അലി (പള്ളിക്കുനി), സമീറ (കൂറ്റേരി), മുംതാസ് (വാണിമേൽ), മുഹമ്മദ് മീറുംകൂട്ടിൽ (വിളക്കോട്ടൂർ), സമീർ കാവുങ്ങൽ അരീക്കാട് (കൊണ്ടോട്ടി). സഹോദരങ്ങൾ: പരേതരായ പയ്യട മൊയ്തു ഹാജി, പയ്യട ഹസ്സൻ.