കായക്കൊടി: ചങ്ങരംകുളം മണക്കണ്ടിയിൽ ശാരദ ടീച്ചർ (76) നിര്യാതയായി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: ഡോ. യു.പി. ബാവ (കുഞ്ഞിരാമൻ വൈദ്യർ). മക്കൾ: മണി പ്രകാശ് (അധ്യാപകൻ, രാമകൃഷ്ണ ഹൈസ്കൂൾ, ഒളവിലം), ശ്രീരഞ്ജിനി (അധ്യാപിക, കെ.പി.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ, കായക്കൊടി). മരുമക്കൾ: പരേതനായ കെ.വി. അരുൺകുമാർ വെള്ളച്ചാൽ, കെ. സിന്ധു (അധ്യാപിക, കെ.കെ.വി.എം ഹയർ സെക്കൻഡറി സ്കൂൾ പാനൂർ). സഹോദരി: എം. സുശീല (റിട്ട. അധ്യാപിക, ചങ്ങരംകുളം യു.പി സ്കൂൾ). സഞ്ചയനം ശനിയാഴ്ച.