വാണിമേൽ: വിലങ്ങാട് ആദ്യകാല കുടിയേറ്റ കർഷകനും വാണിമേൽ മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായ ഇരുപ്പക്കാട്ട് ഇ.ടി മാത്യൂ (കൊച്ചേട്ടൻ -90) നിര്യാതനായി. ഭാര്യ: പരേതയായ കാരിക്കുന്നേൽ ത്രേസ്യാമ്മ. മക്കൾ: ലില്ലി, ജോസ് (കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), ഫാ. ജോ (സൊസൈറ്റി ഓഫ് സെന്റ് പോൾ, ഡൽഹി), മേരിക്കുട്ടി, ലൂസി, പരേതയായ ഗ്രേസി. മരുമക്കൾ: മാത്യൂ വട്ടത്തറയിൽ പെരുവണ്ണാമൂഴി, മാത്യൂ മുള്ളൻകുഴിയിൽ (കരിമ്പിൽ), കുട്ടിയമ്മ ചേല മരത്തിങ്കൽ (കല്ലാനോട്), സണ്ണി വാത ലൂർകാലായിൽ (ചെമ്പനോട), ജോസ് കുന്നി പറമ്പിൽ (മാലോം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വിലങ്ങാട് സെന്റ് ജോർജസ് ഫൊറോന സെമിത്തേരിയിൽ.