കോഴിക്കോട്: മുഖദാർ അറക്കൽതൊടുക കൊശി ഹൗസിൽ എ.ടി. മൊയ്തീൻ കോയ (മത്സ്യത്തൊഴിലാളി -55) നിര്യാതനായി. പരേതരായ ബിരാൻ കുഞ്ഞിന്റെയും മറിയംബിയുടെയും (കൊശി) മകനാണ്. മക്കൾ: യൂസഫ്, ഉമ്മുഹാനി. മരുമക്കൾ: ജിഫാദ്. സഹോദരങ്ങൾ: അബ്ബാസ്, ഉസ്മാൻ കോയ, സലീം (കെ.എസ്.ഇ.ബി ബീച്ച് സെക്ഷൻ), ബീവി, ആയിശബി, പരേതനായ അഹമ്മദ് കോയ. മയ്യിത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ.