കരുവശ്ശേരി: കോഴിക്കോട് കോർപറേഷൻ റിട്ട. വർക്ക് സൂപ്രണ്ട് മീത്തലെ മുല്ലോളി പി. ചന്ദ്രശേഖരൻ നായർ (76) നിര്യാതനായി. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ല പ്രസിഡൻറ്, മൈത്രി അയൽപക്ക വേദി വൈസ് പ്രസിഡന്റ്, ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് രക്ഷാധികാരി, സി.പി.എം മുൻ കരുവശ്ശേരി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: സൗമിനിയമ്മ. മക്കൾ: സജീവ് (ബിസിനസ്), സനിത. മരുമക്കൾ: മുരളി മനോഹർ (ഒമാൻ), അമ്പിളി. സഹോദരങ്ങൾ: ദാക്ഷായണി, സൗമിനി. സഞ്ചയനം ഞായറാഴ്ച.