പറമ്പിൽ ബസാർ: കൈനോളി പറമ്പത്ത് ഗംഗാധരൻ നായർ (80) നിര്യാതനായി. ഭാര്യ: സത്യഭാമ അമ്മ. മക്കൾ: ബിജു മലയിൽ (കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക്), ബിനി, പരേതയായ ബിന്ദു. മരുമക്കൾ: മധുസൂദനൻ നടുവണ്ണൂർ (ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂൾ പൂക്കോട്, വയനാട്), ദിലീപ് കുമാർ തോരാട് (പനങ്ങാട് ഗ്രാമപഞ്ചായത്തംഗം), ഇന്ദു (കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: ശ്രീമതിയമ്മ, ദാക്ഷായണിയമ്മ, ചന്ദ്രൻ നായർ, വിജയൻ, പരേതരായ കമലാക്ഷി അമ്മ, അശോകൻ നായർ. സഞ്ചയനം തിങ്കളാഴ്ച.