മേപ്പയൂർ: കൊഴുക്കല്ലൂരിലെ റിട്ട. വില്ലേജ് ഓഫിസർ വിളയാട്ടൂർ കിളയിൽത്താഴ ശ്രീനിലയം വി. ബാലകൃഷ്ണ വാരിയർ (79) നിര്യാതനായി. ഭാര്യ: തങ്കം വാരിയർ (പുല്ലാഞ്ഞോളി കല്ലാച്ചി). മക്കൾ: രാജശ്രീ (അധ്യാപിക), നിഷ (യു.ഡി ക്ലർക്ക്), ജയകൃഷ്ണൻ (തുറയൂർ കുടുംബാരോഗ്യ കേന്ദ്രം). മരുമക്കൾ: ജയചന്ദ്രൻ (ഇൻസ്ട്രക്ടർ മട്ടന്നൂർ), ഗോപകുമാർ (അധ്യാപകൻ, നീലേശ്വരം), ഉമാദേവി (ജി.വി.എച്ച്.എസ് മേപ്പയൂർ). സഹോദരങ്ങൾ: അച്യുത വാരിയർ (റിട്ട. എച്ച്.എം ഇരിങ്ങത്ത് യു.പി സ്കൂൾ), രാജഗോപാൽ (റിട്ട. അധ്യാപിക), പരേതനായ ശങ്കര വാരിയർ (ഗവ. ഹോസ്പിറ്റൽ വടകര), പ്രഭാവതി വാരിയർ (കല്ലാച്ചി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.