വടകര: ചിത്രരചനയിലൂടെയും ശിൽപനിർമാണത്തിലൂടെയും പ്രശസ്തനായ കലാകാരൻ ശ്രീസെൻ ചോമ്പാല (62) നിര്യാതനായി. കോഴിക്കോട് യൂനിവേഴ്സൽ ആർട്സിൽനിന്ന് ചിത്രകലയിൽ ബിരുദം നേടി. കേരളശബ്ദം ഗ്രൂപ്, മാതൃഭൂമി, മറ്റു നിരവധി ആനുകാലികങ്ങളിലും ഇലസ്ട്രേഷൻ ആർട്ടിസ്റ്റായി ജോലി ചെയ്തു. സിനിമയിൽ ആർട്ട് ഡയറക്ടറായിരുന്ന എസ്. കൊന്നനാട്ടിന്റെ കൂടെ ആർട്ട് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ജി.എസ്. പണിക്കർ സംവിധാനം ചെയ്ത വാസരശയ്യ എന്ന സിനിമയിൽ സ്വതന്ത്ര ആർട്ട് ഡയറക്ടറായി. ഭാര്യമാര്‍: ശോഭന, വത്സല. മകള്‍: ജിന്‍സി. മരുമകന്: രജിത്ത്. സഹോദരങ്ങള്‍: പുഷ്പവല്ലി, ശിവരാജന്, രാമചന്ദ്രന്, ദേവദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.