പയ്യോളി: ജ്യേഷ്ഠ സഹോദരന്റെ സഞ്ചയനദിനത്തിൽ അനുജൻ നിര്യാതനായി. മുപ്പത്തിയാറാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പയ്യോളി ചൂളപറമ്പത്ത് സദാനന്ദനാണ് (65) കഴിഞ്ഞ ദിവസം നിര്യാതനായ സഹോദരൻ പ്രേംനാഥിന്റെ സഞ്ചയന ദിനമായ ചൊവ്വാഴ്ച മരണപ്പെട്ടത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ: കാർത്ത്യായനി. മക്കൾ: പ്രഭീഷ്, പ്രജീഷ് (ബഹറൈൻ). മരുമക്കൾ: ഷിജില, പ്രിയങ്ക. മറ്റ് സഹോദരങ്ങൾ: സി.പി. രവീന്ദ്രൻ (ബ്രദേഴ്സ് വാച്ച് വർക്സ്, പയ്യോളി), സുരേന്ദ്രൻ, ബാബു, പരേതരായ പ്രേമൻ, ബാലകൃഷ്ണൻ.