നന്മണ്ട: പരേതനായ മരക്കാട്ടുചാലിൽ കഞ്യാന്തന്റെ മകനും ആദ്യകാല ജനസംഘ പ്രവർത്തകനുമായ പുതിയോട്ടുംകണ്ടി എം.സി. കൃഷ്ണൻകുട്ടി (80) നിര്യാതനായി. ഭാര്യ: പാലക്കണ്ടി ദേവി. മക്കൾ: ശ്യാമള, എം.സി വിജയൻ, ശൈലജ. മരുമക്കൾ: ഗോപാലൻ (മടവൂർ), രാധാകൃഷ്ണൻ (പുന്നശ്ശേരി), പ്രസന്ന (മാനേജർ, സപ്ലൈകോ നന്മണ്ട). സഹോദരങ്ങൾ: യശോദ, ഗോപി, ബാലൻ, പരേതനായ ഭാസ്കരൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.