നാദാപുരം: പൗരപ്രമുഖരും സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവും ആയിരുന്ന പേരോട്ടെ അരിയേരി ആലിക്കുട്ടി (87) നിര്യാതനായി. വാർധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ പുത്തൻപീടികയിൽ ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: ഗഫൂർ ഹാജി, ബഷീർ, പാത്തൂട്ടി, റാബിയ ഫൗസിയ. മരുമക്കൾ: പോക്കർ ഹാജി വടക്കേക്കണ്ടി (പേരോട്), അന്ത്രു ഹാജി പൊന്നങ്കോട്ട് (പാറക്കടവ്), അലി ഈരായിന്റവിട (നാദാപുരം). സഹോദരങ്ങൾ: പാലോള്ളതിൽ കുഞ്ഞിമ്മൂസ ഹാജി, തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ, കോടങ്കോത്ത് കുഞ്ഞി മറിയം ഹജ്ജുമ്മ, പരേതരായ പി.ബി. കുഞ്ഞബ്ദുല്ല ഹാജി, കളത്തിൽ ഐശു ഹജ്ജുമ്മ.