വാണിമേൽ: അധ്യാപകനും മത-സാമൂഹിക പ്രവർത്തക നുമായ കുയ്തേരിയിലെ പുളിയുള്ളതിൽ ത്വയ്യിബ് റഹ്മാനി (32) നിര്യാതനായി. ഹോസ്ദുർഗ് ഗവ. എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. പിതാവ്: അബ്ദുൽ അസീസ് ഫൈസി. മാതാവ്: ഫാത്തിമത്തുസ്സുഹറ. ഭാര്യ: ശാക്കിറ റാലിയ തോടന്നൂർ. മക്കൾ: മുഹമ്മദ് മിഖ്ദാദ്, മുഹമ്മദ് മിദ്ലാജ്, ആയിശ ഉമൈറ. സഹോദരങ്ങൾ: ഉമ്മു ഹബീബ, മുഹമ്മദ് സുഹൈൽ വാഫി, ആയിശ സഹല, ഹാഫിദ് മുഹമ്മദ് സാലിം തർഖവി ദാരിമി (ഇഫ്ളു ഹൈദരാബാദ്), മുഹമ്മദ് (നന്തി ദാറുസ്സലാം), ഫാത്തിമ ബരീറ സഹ്റവിയ്യ (കടമേരി റഹ്മാനിയ്യ), മുഹമ്മദ് സുലൈം (ജാമിഅ ഹാശിമിയ്യ നാദാപുരം), സുകൈന (ക്രസന്റ് ഹൈസ്കൂൾ വാണിമേൽ). ഖബറടക്കം വ്യാഴാഴ്ച ചെറുമോത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.