ചെറുവണ്ണൂർ: റിട്ട. പോസ്റ്റുമാനും എൽ.ജെ.ഡി. ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന കായത്തടത്തിൽ കെ.ടി. നാരായണൻ (68) നിര്യാതനായി. ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രി വികസന സമിതി അംഗം, ചെറുവണ്ണൂർ പൊതുജന വായനശാല സെക്രട്ടറി, ചെറുവണ്ണൂർ പ്രതിഭ തിയറ്റേഴ്സ് സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിച്ചു. ഭാര്യ: ശാന്ത. മക്കൾ: ടി.പി. നരേഷ് (ചെറുവണ്ണൂർ അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി), രേഷ്മ (തൃക്കുളം വെൽഫെയർ യു.പി സ്കൂൾ, മലപ്പുറം). മരുമക്കൾ: സി.ബി അനുഷ, രാഗേഷ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ (മേപ്പാടി), ശാന്ത (കല്ലോട്), രാധ (മുയിപ്പോത്ത്). സംസ്കാരം ബുധൻ കാലത്ത് 10ന് വീട്ടുവളപ്പിൽ.